മാരുതി സെലേറിയോ
ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ വളരെയധികം ഇന്ധനക്ഷമം ആയ ഒരു വാഹനമാണ് മാരുതി സെലേറിയോ. ഇതൊരു ആയിരം സിസിക്ക് താഴെയുള്ള മൂന്ന് സിലക്ടർ വാഹനമാണ്. എടുത്തു പറയേണ്ട സവിശേഷത മാരുതി തരുന്ന വില്പനാനന്തര സേവനങ്ങൾ ആണ്. ഇന്ത്യയിൽ ഏത് സ്ഥലത്തും ഒരു ഓതറൈസ്ഡ് മാരുതി സർവീസ് സെൻറർ കാണാം. എല്ലാ വാഹന ഘടകങ്ങളും എല്ലാകാലത്തും ലഭ്യമാണ്. കുറച്ച് ചെലവിൽ ഏറെ നാൾ കയ്യിൽ വെക്കാവുന്ന വണ്ടിയാണ് മാരുതിയുടെ എല്ലാ വാഹനങ്ങളും.
NCAP സുരക്ഷാ പരിശോധന നടത്തിയിട്ടില്ല. ഇതിൽ ABS, EBD, ESP, AirBags എന്നിവ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്. സർട്ടിഫൈഡ് മൈലേജ് കൾ 25.24Kmpl (ARAI). 313L ബൂട്ട് സ്പേസ് നാലക്ക കുടുംബത്തിൻ്റെ അത്യാവശ്യ സാധനങ്ങൾ ഉൾക്കൊള്ളും.
ഇത് പെട്രോൾ എഞ്ചിനിലും, സിഎൻജി എഞ്ചിനിലും.ലഭ്യമാണ്. സിഎൻജി. മൈലേജ് 34.43Kmpl (ARAI) ആണ്. ഇതൊരു ത്രീ സിലിണ്ടർ K10C എൻജിൻ ആണ്. പെട്രോൾ, സി എൻ. ജി. എൻജിനുകൾ.യഥാക്രമം.പുറപ്പെടുവിക്കുന്ന ശക്തി – 66bhp, 89Nm ഉം, 56bhp, 82.1Nm ഉം ആണ്.
ആഡംബരത്തിന് പവർ വിൻഡോസ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് മ്യുസിക് സിസ്റ്റംസ്, ഫോഗ്.ലാംമ്പ്, ഓട്ടോമാറ്റിക് ഗിയർ. എന്നിവ നൽകിയിരിക്കുന്നു. മോഡൽ വകഭേദമനുസരിച്ച് സജ്ജീകരണങ്ങൾ.മാറും.
ഓൺ റോഡ് വില തിരുവനന്തപുരത്ത്, 5.37 ലക്ഷം മുതൽ 7.14 ലക്ഷം വരെ ആണ്. ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
