You are currently viewing Skoda Slavia

Skoda Slavia

സ്കോഡ സ്ലാവിയ

സ്കോഡ സ്ലാവിയ ഒരു ചെക്ക് റിപ്പബ്ലിക്കൻ വണ്ടിയാണ്. ഇന്ന് ഇതൊരു ഫോക്സ്   വാഗൻ ഗ്രൂപ്പ് കമ്പനിയിൽ പെടുന്നു.  ഫോക്സ്   വാഗൻ ഗ്രൂപ്പിൽ മറ്റു കമ്പനികളും പെടുന്നു ഉദാഹരണത്തിന് മാൻ, ഔടി. വളരെ.ഈടും ഉറപ്പുമുള്ള വാഹനങ്ങളാണ് ജർമ്മൻ നിർമ്മിത ഫോക്സ് വാഗൻ ഗ്രൂപ്പിൽ നിന്നുള്ള വണ്ടികൾ. 

സുരക്ഷയുടെ കാര്യത്തിലും ആഡംബരത്തിൻ്റെ കാര്യത്തിലും സ്കോഡ ഒട്ടും പിന്നിലല്ല. 

സ്കോഡ സ്ലാവിയ ഒരു സെഡാൻ വിഭാഗത്തിൽ പെടുന്ന വണ്ടിയാണ്.എന്നാൽ തന്നെയും. ഇതിൻ്റെ ഗ്രൗണ്ട് ക്ളിയറൻസ് മിഡ് സൈസ് എസ് യുവികളോട് കിടപിടിക്കുന്നതാണ്. ഏത് കുന്നും മലയും കുണ്ടും കുഴിയും സ്ലാവിയ അനായാസം മറികടക്കും. Mumbai to Ladakh in Sedan | Trailer | Ladakh with Slavia (youtube.com).

Skoda Slavia
Skoda Slavia

ഇതിൽ 1.0L ഉം, 1.5L ഉം എൻജിൻ വരുന്നുണ്ട്. യഥാക്രമം 114bhp ഉം, 148bhp ഉം പുറപ്പെടുവിക്കും. അതുപോലെ യഥാക്രമം 178Nm ഉം, 250Nm ഉം പവർ തരും. TSI എൻജിൻ മൈലേജ്(ARAI) യഥാക്രമം 20.32Kmpl ഉം, 19Kmpl ഉം ആണ്. ടർബോ ചാർജ്ഡ് എൻജിൻ ആണ്.

 

സുരക്ഷ 5 STAR (NCAP) ആണ്. ABS, EBD, ESP, TC/TCS, AirBags എന്നിവ അടിസ്ഥാന മോഡൽ മുതൽക്കേ ലഭ്യമാണ്.

 

സുഖസൗകര്യങ്ങൾക്ക് ഓട്ടോമാറ്റിക് ക്ലൈമറ്റ് എസി, റിവേഴ്സ് പാർക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് സീറ്റ്, മ്യുസിക് സിസ്റ്റംസ് – ഇതിൽ.ആൻഡ്രോയിഡ് ആപ്പിൾ പ്ലേയുണ്ട്, ഓട്ടോമാറ്റിക് ഗിയര് ബോക്സ്, സൺ റൂഫ്,   പുഷ് ബട്ടൻ സ്റ്റാർട്ട് എന്നിവ മോഡൽ അനുസരിച്ച് ലഭ്യമാണ്. ഇതിൻ്റെ 521 ലിറ്റർ ബൂട്ട് സ്പേസ് ഒരു വലിയ സവിശേഷതയാണ്.

 

ഓൺ റോഡ് വില തിരുവനന്തപുരത്ത്, 13.19 ലക്ഷം മുതൽ 23.53 ലക്ഷം വരെ ആണ്. ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

Skoda Slavia

Leave a Reply