ടാറ്റ ടിയാഗോ
ടാറ്റ ടിയാഗോ ഇടത്തര വിഭാഗക്കാരുടെ ഇഷ്ടവാഹനമാണ്. നല്ല ഈടും ഉറപ്പും ഉള്ള ഉരുക്ക് കൊണ്ട് നിർമ്മിച്ച ഒരു ഇന്ത്യൻ നിർമിത വാഹനമാണ് ടാറ്റ ടിയാഗോ. കാഴ്ചയിൽ ഒരു പശ്ചാത്യ ഡിസൈൻ തോന്നുമെങ്കിലും പൂർണമായും ഇന്ത്യൻ നിർമ്മിത ഡിസൈൻ ഘടകങ്ങളോടുകൂടിയ വാഹനം. ഇതിനോടകം ഇന്ത്യൻ വിപണി ഇരുകൈകളും നീട്ടി ടാറ്റ ടിയാഗോ സ്വീകരിച്ചു കഴിഞ്ഞു.
ഇത് ഈ സെഗ് മെന്റിൽ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് വാഹനമാണ്, 4 STAR (NCAP). ABS, EBD, ESP, TC/TCS, AirBags അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്. സർട്ടിഫൈഡ് മൈലേജ് 19.01Kmpl (ARAI). 242L ബൂട്ട് സ്പേസ് നാലക്ക കുടുംബത്തിൻ്റെ അത്യാവശ്യ സാധനങ്ങൾ ഉൾക്കൊള്ളും.
ഇത് പെട്രോൾ എഞ്ചിനിലും, സിഎൻജി എഞ്ചിനിലും.ലഭ്യമാണ്. സിഎൻജി. മൈലേജ് 26.49Kmpl (ARAI) ആണ്. ഇതൊരു ത്രീ സിലിണ്ടർ റിവാർഡ് ഡ്രോൺ എൻജിൻ ആണ്. പെട്രോൾ, സി എൻ. ജി. എൻജിനുകൾ.യഥാക്രമം.പുറപ്പെടുവിക്കുന്ന ശക്തി – 85bhp, 113Nm ഉം; 72bhp, 95Nm ഉം ആണ്.
ആഡംബരത്തിന് ഓട്ടോമാറ്റിക്.ക്ലെയിമറ്റ് കൺട്രോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് മ്യുസിക് സിസ്റ്റംസ്, ഫോഗ് ലാംമ്പ്, ഓട്ടോമാറ്റിക് ഗിയർ എന്നിവ നൽകിയിരിക്കുന്നു. മോഡൽ വകഭേദമനുസരിച്ച് സജ്ജീകരണങ്ങൾ.മാറും.
ഓൺ റോഡ് വില തിരുവനന്തപുരത്ത്, 6.63 ലക്ഷം മുതൽ 9.63 ലക്ഷം വരെ ആണ്. ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
